പയ്യന്നൂര്‍: ഭക്ഷണം തൊണ്ടയില്‍ കുരുങ്ങി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. കുഞ്ഞിമംഗലത്തെ ടി വി കമലാക്ഷി (60)യാണ് മരിച്ചത്. വണ്ണാച്ചന്‍, പുത്തന്‍ വീട്ടില്‍ സുധാകരന്റെ ഭാര്യയാണ്. ശനിയാഴ്ച രാവിലെ 6.10ന് ആണ് സംഭവം.
തൊണ്ടയില്‍ ഭക്ഷണം കുരുങ്ങിയതിനെ തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളേജിലേയ്ക്ക് കൊണ്ടുപോകുന്നതിനിടയിലാണ് മരണം സംഭവിച്ചത്. രാവിലെ ഇലയടയും ചായയുമാണ് കഴിച്ചത് .മൃതദേഹം മോര്‍ച്ചറിയിലേയ്ക്ക് മാറ്റി. ഏക മകൾ: സൗമ്യ .
