കൊച്ചി : കാക്കനാട് ജില്ലാ ജയിലിലെ ഡപ്യൂട്ടി പ്രിസൺ ഓഫിസറെ വിചാരണതടവുകാരൻ ആക്രമിച്ചു. ചേരാനല്ലൂർ സ്വദേശി നിതിനെതിരെ ഇൻഫോപാർക്ക് പൊലീസ് കേസെടുത്തു. സംഘർഷത്തിനിടെ മറ്റു 2 ജീവനക്കാർക്കും പരുക്കേറ്റു.
നിതിൻ സഹതടവുകാരനെ ദേഹോപദ്രവം ഏൽപിച്ചതു ചോദ്യം ചെയ്തതാണ് ആക്രമണത്തിനു കാരണമായത്.
തുടർന്ന് ഡപ്യൂട്ടി പ്രിസൺ ഓഫിസറെ ഓഫിസിൽ കയറി ആക്രമിക്കുകയായിരുന്നു. തള്ളി നിലത്തിട്ട ശേഷം ചവിട്ടുകയും കൈ പിടിച്ച് തിരിക്കുകയും ചെയ്തു. ഓഫിസിന് മുന്നിലെ ജനാലയും ഇയാൾ അടിച്ചു തകർത്തു. പരുക്കേറ്റ ഉദ്യോഗസ്ഥനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
