പിക്കപ്പ് വാനിടിച്ച് പ്ലസ്ടു വിദ്യാര്‍ത്ഥിനി മരിച്ചു; അപകടം ട്യൂഷനു പോകാന്‍ ദേശീയപാത മുറിച്ചുകടക്കുന്നതിനിടെ

തൃശൂര്‍: നന്തിക്കര സെന്ററില്‍ ദേശീയപാത മുറിച്ചുകടക്കുന്നതിനിടെ പിക്കപ്പ് വാനിടിച്ച് പ്ലസ്ടു വിദ്യാര്‍ത്ഥിനി മരിച്ചു. പുതുക്കാട് വടക്കെ തൊറവ് ചിരുകണ്ടത്ത് മോഹനന്റെ മകള്‍ വൈഷ്ണ(17) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ ഏഴരയോടെയാണ് അപകടം. ബസ് ഇറങ്ങി സഹപാഠിയോടൊപ്പം ട്യൂഷന്‍ സെന്ററിലേക്ക് പോകാന്‍ ദേശീയപാത മുറിച്ചുകടക്കുന്നതിനിടെ പിക്കപ്പ് ഇടിക്കുകയായിരുന്നു. സംഭവ സ്ഥലത്തുവച്ചുതന്നെ വൈഷ്ണ മരിച്ചു. കൂടെയുണ്ടായിരുന്ന കുട്ടി പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. കോട്ടയം ഭാഗത്തേക്ക് കള്ള് കൊണ്ടുപോവുകയായിരുന്നു പിക്കപ്പ്. പിക്കപ്പിന്റെ അമിത വേഗതയാണ് അപകടത്തിന് കാരണമെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. നന്തിക്കര ഗവ. സ്‌കൂളിലെ പ്ലസ്ടു കൊമേഴ്സ് വിഭാഗം വിദ്യാര്‍ത്ഥിനിയാണ് മരിച്ച വൈഷ്ണ.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page