തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ ആരോഗ്യ നില മാറ്റമില്ലാതെ തുടരുകയാണെന്നു മെഡിക്കല്‍ ബുള്ളറ്റിന്‍ പറഞ്ഞു. വെന്റിലേറ്ററിന്റെ സഹായം പ്രയോജനപ്പെടുത്തുന്നു. ഡയാലിസിസ് നല്‍കുന്നു. കഴിഞ്ഞമാസം 23നാണ് ഹൃദയാഘാതത്തെത്തുടര്‍ന്നു അദ്ദേഹത്തെ തിരുവനന്തപുരം എസ് യു ടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
