കാസര്‍കോട്: കാസര്‍കോട് ഡി ഇ ഒയായി കൂഡ്‌ലു മന്നിപ്പാടി സ്വദേശിനിയും കാസര്‍കോട് ഗവ. ഗേള്‍സ് സ്‌കൂള്‍ ഹെഡ്മിസ്ട്രസുമായ സവിത പുണ്ടൂരിനെ നിയമിച്ചു.
കാസര്‍കോട് സ്വദേശിനിയായ കന്നഡ വനിത കാസര്‍കോട് ഡി ഇ ഒ ആയി നിയമിതയാവുന്നതു ഏറെക്കാലത്തിനു ശേഷം ആദ്യമായാണ്. കുമ്പള, ഷിറിയ സ്‌കൂളുകളില്‍ ജോലി ചെയ്തിരുന്നു. റിട്ട. ജില്ലാ ജഡ്ജി രാജ്കുമാര്‍ മധൂറിന്റെ ഭാര്യയാണ്.







