കാസര്‍കോട്: കണ്ണൂര്‍ സര്‍വ്വകലാശാല കാസര്‍കോട് കാമ്പസില്‍ നിന്നു കോഴ്‌സുകള്‍ മാറ്റാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം ശക്തം. എസ്എഫ്‌ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ക്യാമ്പസിലേക്ക് വെള്ളിയാഴ്ച നടത്തിയ മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി. മാര്‍ച്ച് പൊലീസ് തടഞ്ഞതോടെ നേരിയ ഉന്തും തള്ളും ഉണ്ടായി.
മാര്‍ച്ച് എസ്എഫ്‌ഐ ജില്ലാ ജോയന്റ് സെക്രട്ടറി ഇമ്മാനുവല്‍ പള്ളിക്കര ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡണ്ട് അധിനാം ചട്ടഞ്ചാല്‍ അധ്യക്ഷം വഹിച്ചു. ഏരിയാ സെക്രട്ടറി അനുരാജ് സംസാരിച്ചു. അലന്‍സ പെരിയ, അജിത്ത് എളേരി, ശ്രീഹരി, അനിരുദ്ധന്‍ നേതൃത്വം നല്‍കി.
