കാസര്‍കോട്: അമ്പലത്തറ, ഏഴാംമൈല്‍, പോര്‍ക്കുളത്തെ എം.സി.ബി.എസ് കൃപാ നിലയത്തിലെ ഫാദര്‍ ജിന്റോ ജോസഫ് ആന്റണി (44)യെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പ്രാര്‍ത്ഥനാ മന്ദിരത്തോട് ചേര്‍ന്നുള്ള വീട്ടിലാണ് വെള്ളിയാഴ്ച രാവിലെ തൂങ്ങി മരിച്ച നിലയില്‍ മൃതദേഹം കണ്ടെത്തിയത്. ഞായറാഴ്ചകളില്‍ മാത്രം പ്രാര്‍ത്ഥന നടത്തുന്ന സ്ഥാപനമാണ് കൃപാനിലയം. ഫാദര്‍ ജിന്റോയെ കൂടാതെ മറ്റൊരു വൈദികന് കൂടി കൃപാലയത്തില്‍ താമസിക്കുന്നുണ്ട.് ആത്മഹത്യയുടെ കാരണം എന്താണെന്നു വ്യക്തമായിട്ടില്ല. ഒരു കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. അമ്പലത്തറ പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു. വൈദികന്റെ മരണ വിവരമറിഞ്ഞ് നിരവധി പേര് സ്ഥലത്തെത്തി. കണ്ണൂര്‍ ജില്ലയിലെ ഇരിട്ടി, എടൂര്‍ സ്വദേശിയാണ് ഫാദര്‍ ജിന്റോ.
