തിരുവനന്തപുരം: കേരളത്തില്‍ നിപ്പ രോഗം സ്ഥിരീകരിച്ചതിനെത്തുടര്‍ന്നു പാലക്കാട്, കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ സര്‍ക്കാര്‍ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. മൂന്നിടത്തും പ്രതിരോധ പ്രവര്‍ത്തനത്തിനു 26 കമ്മിറ്റികള്‍ വീതം രൂപീകരിച്ചു.
അടുത്തിടെ പാലക്കാട് സ്വദേശിനിയുടെയുടെയും കോഴിക്കോട്ട് മരണപ്പെട്ട യുവതിയുടെയും സാമ്പിളുകള്‍ രാസപരിശോധനക്കയച്ചിരുന്നു. ഇതില്‍ പാലക്കാട് സ്വദേശിനിക്കു നിപ്പ ബാധിച്ചിട്ടുണ്ടെന്ന് സ്ഥിരീകരിച്ചിട്ടുണ്ടെന്നു മന്ത്രി വീണ ജോര്‍ജ്ജ് പറഞ്ഞു. രോഗിയുടെ വീട്ടുകാരും അയല്‍ക്കാരും നാട്ടുകാരുമടക്കം നൂറിലധികം പേര്‍ സമ്പര്‍ക്ക പട്ടികയിലുണ്ട്. യുവതിക്കു മൂന്നു മക്കളുണ്ട്. ഇവര്‍ക്കു പനിയുടെ ലക്ഷണം പ്രകടമായിട്ടില്ല. നാട്ടുകല്‍ കിഴക്കുംപറം മേഖലയില്‍ മൂന്നു കിലോമീറ്റര്‍ ചുറ്റളവില്‍ കണ്ടയ്ന്‍മെന്റ് സോണ്‍ പ്രഖ്യാപിച്ചു. തന്മനാട്ടുകര പഞ്ചായത്തിലെ 7, 8, 9, 11 വാര്‍ഡുകളും കരിമ്പുഴ പഞ്ചായത്തിലെ 17, 18 വാര്‍ഡുകളും കണ്ടയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചിട്ടുണ്ട്
