മംഗ്‌ളൂരു: കാണാതായ യുവാവിനെ ഉള്ളാളില്‍ റെയില്‍വെ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഉള്ളാള്‍, കൊട്ടേക്കാര്‍, ബീരിയിലെ മോഹന്‍ദാസിന്റെ മകന്‍ തേജസ് (25)ആണ് മരിച്ചത്. ബുധനാഴ്ച രാത്രിയിലാണ് ഇയാളെ കാണാതായത്. പിതാവ് നല്‍കിയ പരാതി പ്രകാരം ഉള്ളാള്‍ പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നതിനിടിലാണ് വെള്ളിയാഴ്ച രാവിലെ ഉച്ചിലയ്ക്കു സമീപം റെയില്‍വെ ട്രാക്കില്‍ മൃതദേഹം കാണപ്പെട്ടത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. കാരണം വ്യക്തമല്ല.
