തൃശൂർ: 2 പോക്സോ കേസിൽ പ്രതിയായതിനു പിന്നാലെ വിദേശത്തേക്കു കടന്ന പ്രതി തിരികെ എത്താൻ ശ്രമിക്കുന്നതിനിടെ അറസ്റ്റിൽ. കൂളിമുട്ടം നെടുംപറമ്പ് സ്വദേശി അബു താഹിറിനെ (24) ഉത്തർപ്രദേശിലെ ഗൊരഖ്പുറിൽ നിന്നാണ് തൃശൂർ മതിലകം പൊലീസ് അറസ്റ്റ് ചെയ്തത്.
മതിലകം പൊലീസ് സ്റ്റേഷനിൽ 2 പോക്സോ കേസുകളിൽ പ്രതിയായതിനു പിന്നാലെ ഇയാൾ യുഎഇയിലേക്ക് കടന്നു. തുടർന്ന് പൊലീസ് ലുക്ക് ഔട്ട് നോട്ടിസ് പുറത്തിറക്കി. ഇതോടെ നേപ്പാൾ വഴി രഹസ്യമായി ഇന്ത്യയിലേക്കു കടക്കാൻ ശ്രമിച്ചു. എന്നാൽ അതിർത്തിയിലെ സുരക്ഷാ പരിശോധനയ്ക്കിടെ ലുക്ക് ഔട്ട് നോട്ടിസ് നിലവിലുള്ള ആളാണെന്നു കണ്ടെത്തിയ സുരക്ഷാ ഉദ്യോഗസ്ഥർ പ്രതിയെ തടഞ്ഞു വച്ചു. തുടർന്ന് മതിലകം പൊലീസ് ഗൊരഖ്പുറിലെത്തി പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. നാട്ടിലെത്തിച്ച് കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസം റിമാൻഡ് ചെയ്തു.
