തിരുവനന്തപുരം: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി കെട്ടിടം അപകടത്തിനു പിന്നാലെ ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ സിപിഎമ്മിനുള്ളിൽ വിമർശനം ഉയരുന്നു. മന്ത്രി പോയിട്ട് എംഎൽഎ ആയി ഇരിക്കാൻ പോലും യോഗ്യതയില്ലെന്നും കൂടുതൽ പറയുന്നില്ലെന്നും പറയിപ്പിക്കരുതെന്നുമാണ് പത്തനംതിട്ട ഇലന്തൂർ ലോക്കൽ കമ്മിറ്റി അംഗം പി.ജെ. ജോൺസന്റെ പോസ്റ്റ്. നിലപാടിനെ അനുകൂലിച്ച് ഒട്ടേറെ പേർ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. വീണ ജോർജിനെ പരോക്ഷമായി പരിഹസിച്ച് ഇരവിപേരൂർ ഏരിയ കമ്മിറ്റി അംഗം അഡ്വ; എൻ. രാജീവനും ഫെയ്സ്ബുക്കിൽ പോസ്റ്റിട്ടു. മന്ത്രി ആശുപത്രിയിൽ ചികിത്സ തേടിയതിനെ കുറിച്ചാണ് രാജീവന്റെ പരിഹാസം.അതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതോടെ ചികിത്സ തേടിയ വീണാ ജോർജ് ആശുപത്രി വിട്ടു. രക്തസമ്മർദം കൂടിയതോടെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലാണ് മന്ത്രിയെ പ്രവേശിപ്പിച്ചത്. ഉടൻ ഡ്രിപ്പ് നൽകുകയായിരുന്നു.
