കാസര്‍കോട്: ആലൂര്‍ മീത്തല്‍ ഉമറുല്‍ ഫാറൂഖ് മസ്ജിദ് ഇമാം ചട്ടഞ്ചാല്‍ നിസ്സലാമുദ്ദീന്‍ നഗറിലെ ഇ.പി അബ്ദുല്‍ റഹ്‌മാന്‍ അമാനി മൗലവി ആദൂര്‍ (56) അന്തരിച്ചു.
തളിപ്പറമ്പ് ജാമിഅ മഖര്‍ കോളേജില്‍ നിന്നും അമാനി ബിരുദം നേടിയ അദ്ദേഹം
ദീര്‍ഘകാലം സഅദിയ്യ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലും ബെണ്ടിച്ചാല്‍ ജുമാ മസ്ജിദിലും സേവനം ചെയ്തിരുന്നു.
ആലൂര്‍ ഉമറുല്‍ ഫാറൂഖ് മസ്ജിദ് ഇമാമായി പ്രവര്‍ത്തിക്കുകയായിരുന്നു. വ്യാഴാഴ്ച രാത്രി സ്വലാത്ത് മജ്‌ലിസിലും പ്രാര്‍ത്ഥനയിലും അദ്ദേഹം പങ്കെടുത്തിരുന്നു. വീട്ടില്‍ ഉറങ്ങാന്‍ കിടന്നതായിരുന്നു. രാത്രി നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
മുനമ്പത്തെ മുഹമ്മദിന്റെ മകള്‍ ആമിനയാണ് ഭാര്യ. വിദ്യാര്‍ത്ഥികളായ അപ്രസ്, അംറാസ്, സിസാ മക്കളാണ്.
ആദൂരിലെ ഇ.പി അബൂബക്കര്‍, അല്ലാജ സഖാഫി, ബഷീര്‍, അബ്ദുല്‍ ഖാദര്‍, സ്വാലിഹ്, ഉമ്മര്‍, ഹനീഫ് സഖാഫി, റാബിയ സഹോദരങ്ങളാണ്.
