ഇടുക്കി: ഓടിക്കൊണ്ടിരുന്ന കാര്‍ തീപിടിച്ചു നശിച്ചു. തൊടുപുഴ മുട്ടത്ത് വെള്ളിയാഴ്ച രാവിലെയാണ് അപകടം. വാഹനത്തില്‍ നിന്നു പുക ഉയരുന്നതു കണ്ട യാത്രക്കാര്‍ കാര്‍ നിറുത്തി ഇറങ്ങിയോടിയതു കൊണ്ടു അപകടത്തില്‍ നിന്നു രക്ഷപ്പെട്ടു. തമിഴ്‌നാടു സ്വദേശികളാണ് കാറിലുണ്ടായിരുന്നത്. കാര്‍ പൂര്‍ണ്ണമായി കത്തി നശിച്ചു. ഫയര്‍ഫോഴ്‌സ് എത്തി തീകെടുത്തി. തീപിടുത്തത്തെത്തുടര്‍ന്നു തൊടുപുഴ- ഈരാറ്റുപേട്ട റോഡില്‍ ഗതാഗതം തടസ്സപ്പെട്ടു.
