ആലപ്പുഴ: ട്യൂഷനു പോകുന്നതിനിടെ കാലുതെറ്റി തോട്ടിൽ വീണ ഒന്നാം ക്ലാസുകാരനെ സാഹസികമായി രക്ഷിച്ച് അഞ്ചാം ക്ലാസുകാരൻ. ആലപ്പുഴ കാവാലം സ്വദേശി പ്രജിത്തിന്റെയും രാഖിയുടെയും മകനും കാവാലം ഗവൺമെന്റ് എൽപിഎസിലെ വിദ്യാർഥിയുമായ അഭിദേവാണ് അപകടത്തിൽപെട്ടത്. അനിൽകുമാർ-അനുമോൾ ദമ്പതികളുടെ മകനും കാവാലം ഗവൺമെന്റ് യുപിഎസിലെ വിദ്യാർഥിയുമായ അനുഗ്രഹാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്.
വ്യാഴാഴ്ച വൈകിട്ട് 5.30നാണ് സംഭവം. സ്കൂൾ വിട്ടെത്തിയ ഇരുവരും കൂട്ടുകാരോടൊപ്പം പെരുമാൾ ജെട്ടിക്കടുത്തുള്ള വീട്ടിലേക്ക് ട്യൂഷൻ പഠിക്കാൻ നടന്നു പോയി. കൂട്ടുകാരോടു സംസാരിച്ചു നടക്കുന്നതിനിടെയാണ് അഭിദേവ് കാൽതെറ്റി സമീപത്തെ തോട്ടിൽ വീണത്. മറ്റു കുട്ടികൾ പകച്ചുനിൽക്കുന്നതിനിടെ അനുഗ്രഹ് തോട്ടിലേക്കു ചാടി അഭിദേവിനെ എടുത്തുയർത്തി സമീപത്തെ കൽക്കെട്ടിനരികെ എത്തിച്ചു. സംഭവം ശ്രദ്ധയിൽപെട്ട മറുകരയിൽ നിന്ന ചില നാട്ടുകാർ നീന്തിയെത്തി അഭിദേവിനെ കരയ്ക്കു കയറ്റുകയായിരുന്നു. സ്കൂളിലെ അധ്യാപകരും പിടിഎയും അനുഗ്രഹിനെ അനുമോദിച്ചു.

Congrats Moneee…..