കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ മൂന്നു നില കെട്ടിടം ഇടിഞ്ഞു വീണു. നാലുപേര്‍ക്ക് പരിക്കേറ്റതായാണ് പ്രാഥമിക വിവരം. മൂന്നു നില കെട്ടിടം പൂര്‍ണ്ണമായി പൊളിഞ്ഞു വീഴുകയായിരുന്നു. 14-ാം വാര്‍ഡ് പ്രവര്‍ത്തിക്കുന്ന കെട്ടിടമാണ് തകര്‍ന്നു വീണത്. വ്യാഴാഴ്ച രാവിലെ 11 മണിയോടെയാണ് അപകടം. ഓര്‍ത്തോവിഭാഗം പ്രവര്‍ത്തിക്കുന്ന പഴയ കെട്ടിടമാണ് തകര്‍ന്നു വീണത്. വിവരമറിഞ്ഞ് എത്തിയ ഫയര്‍ഫോഴ്‌സും പൊലീസും രക്ഷാപ്രവര്‍ത്തനം തുടരുന്നു.
അപകടസമയത്ത് ആരോഗ്യമന്ത്രി കോട്ടയത്ത് ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ട ചര്‍ച്ചയിലുണ്ടായിരുന്നു.
