കാസര്‍കോട്: ഉദരസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികില്‍സിയിലായിരുന്ന ശില്‍പ-ചിത്ര കലാകാരന്‍ മരണത്തിന് കീഴടങ്ങി. വാഴുന്നോറൊടി മേനിക്കോട്ടെ അപ്പ ആചാരിയുടെ മകന്‍ എം.വി മധു(53)വാണ് മരിച്ചത്. ബുധനാഴ്ച രാത്രി വീട്ടില്‍ കുഴഞ്ഞു വീണ മധുവിനെ ജില്ലാആശുപത്രിയില്‍ കൊണ്ടുപോകവേ വഴിമധ്യേ മരണപ്പെടുകയായിരുന്നു. ഉദരസംബന്ധമായ അസുഖത്തെ തുടര്‍ന്ന് മംഗളൂരുവിലെ ആശുപത്രിയിലും ചികില്‍സ നടത്തിയിരുന്നു. തുടര്‍ ചികില്‍സയ്ക്കായി നാട്ടുകാരുടെ നേതൃത്വത്തില്‍ സഹായസമിതി രൂപീകരിച്ച് പണം സ്വരൂപിച്ച് വരുന്നതിനിടെയാണ് മരണം. ഭാര്യ: ജയലക്ഷ്മി. മക്കള്‍: ഉണ്ണിമായ, കൃഷ്ണപ്രിയ. സഹോദരങ്ങള്‍: ശശിധരന്‍, രാജു, സന്തോഷ്, ലത, പരേതനായ വിജയന്‍.
