പാലക്കാട്: സംസ്ഥാനത്ത് വീണ്ടും നിപ സ്ഥിരീകരിച്ചു. പാലക്കാട് മണ്ണാർക്കാട് നാട്ടുകൽ സ്വദേശിയായ 38കാരിക്കാണ് പ്രാഥമിക പരിശോധനയിൽ നിപ സ്ഥിരീകരിച്ചത്. യുവതിയെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൂടുതൽ പരിശോധനയ്ക്കായി സാമ്പിൾ പുണെ വൈറോളജി ലാബിലേക്ക് അയച്ചു.
യുവതിക്ക് എവിടെ നിന്നാണ് രോഗബാധയുണ്ടായതെന്ന് വ്യക്തമല്ല. ഇവരുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവരെ ആരോഗ്യ വകുപ്പ് നിരീക്ഷിക്കുന്നുണ്ട്. യുവതിയുടെ ആരോഗ്യനില ഗുരുതരമാണെന്നാണ് വിവരം.
