പാലക്കാട്: പറമ്പിക്കുളത്തു നിന്ന് 2 ദിവസം മുൻപ് കാണാതായ ഐടിഐ വിദ്യാർഥിയെ വനത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. എർത്ത് ഡാം ഉന്നതിയിലെ മുരുകപ്പന്റെയും സുഗന്ധിയുടെയും മകൻ എം. അശ്വിൻ (21) ആണ് മരിച്ചത്.
ചൊവ്വാഴ്ച പകൽ 11ഓടെയാണ് അശ്വിനെ കാണാതായത്. വീട്ടിൽ നിന്നും 3 കിലോമീറ്റർ അകലെയുള്ള ടൈഗർ ഹാളിൽ നടന്ന ക്യാംപിൽ പങ്കെടുത്ത് മടങ്ങിയ അശ്വിനെ പിന്നീട് കാണാതാകുകയായിരുന്നു. അച്ഛൻ നൽകിയ പരാതിയിൽ വനം വകുപ്പും പൊലീസും നടത്തിയ തിരച്ചിലിലാണ് തേക്ക് പ്ലാന്റേഷൻ ഭാഗത്ത് മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. അട്ടപ്പാടി ഐടിഐയിലെ മെക്കാനിക്കൽ വിദ്യാർഥിയായിരുന്നു.
