കാസര്‍കോട്: എംഡിഎംഎയും കാറുമായി പാലക്കുന്നില്‍ നാലു പേര്‍ അറസ്റ്റില്‍. കോട്ടിക്കുളത്തെ ഇംതിഷാന്‍ (25), ചിത്താരി മുക്കൂടിലെ എം.കെ ഹൗസില്‍ എം.കെ ഷറഫുദ്ദീന്‍(27), കോട്ടിക്കുളം റെയില്‍വെ സ്‌റ്റേഷനു സമീപത്തെ എം.എ മുഹമ്മദ് ആരിഫ് (24), താഴെ കളനാട്ടെ കോടങ്കൈ ഹൗസില്‍ അബ്ദുല്‍ മുനവര്‍ (22) എന്നിവരെയാണ് ബേക്കല്‍ എസ്.ഐ എം സതീശനും സംഘവും അറസ്റ്റു ചെയ്തത്. ബുധനാഴ്ച രാത്രി ഏഴുമണിയോടെ പാലക്കുന്ന് ടൗണില്‍ കാസര്‍കോട് ഭാഗത്തേക്കു പോകുന്ന യാത്രക്കാര്‍ക്കായി സ്ഥാപിച്ച ബസ് വെയ്റ്റിംഗ് ഷെഡിനു സമീപത്തു പൊതു സ്ഥലത്ത് വച്ച് കാര്‍ തടഞ്ഞുനിര്‍ത്തി പരിശോധിച്ചപ്പോഴാണ് 0.95 ഗ്രാം എംഡിഎംഎ പിടികൂടിയതെന്നു പൊലീസ് പറഞ്ഞു. കാറും കസ്റ്റഡിയിലെടുത്തു. മയക്കുമരുന്നു പിടികൂടിയ സംഭവം അറിഞ്ഞ് നിരവധി പേര്‍ സ്ഥലത്ത് തടിച്ചുകൂടി. പൊലീസ് സംഘത്തില്‍ ജൂനിയര്‍ എസ്.ഐ എം. മനുകൃഷ്ണന്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ സതീഷ്, സിവില്‍ പൊലീസ് ഓഫീസര്‍ ദിലീപ്, ലിജിത്ത് എന്നിവരും ഉണ്ടായിരുന്നു.
