മസ്‌ക്കറ്റ്: ഹൃദയാഘാതത്തെ തുടര്‍ന്ന് മലയാളി ഒമാനില്‍ വെച്ച് മരണപ്പെട്ടു. കണ്ണൂര്‍ ചാലാട് അലവില്‍ സ്വദേശി പുളിക്കപ്പറമ്പില്‍ ആദര്‍ശ് (44) ആണ് മരിച്ചത്. മവേല സൂഖിലെ താമസ സ്ഥലത്ത് വെച്ച് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. ഭാര്യ സബീനയും മകന്‍ അദര്‍വും കൂടെയുണ്ടായിരുന്നു. 15 വര്‍ഷമായി മാവേല സൂഖിനടുത്ത് ഡിഷ് ആന്റിന ഫിക്ക്‌സിങ് ജോലി ചെയ്യുകയായിരുന്നു. സുബ്രമണ്യന്റെയും റീത്തയുടെയും മകനാണ്.
