തിരുവനന്തപുരം: സെക്രട്ടറിയേറ്റ് മാർച്ചിനെതിരായ പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് കെ.എസ്.യു. നാളെ സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തു. സംസ്ഥാന സർക്കാരിന്റെ വികലമായ വിദ്യാഭ്യാസ നയത്തിനെതിരെ കെ.എസ്.യു. നടത്തിയ മാർച്ചിനു നേരെ പൊലീസ് ജലപീരങ്കിയും ലാത്തിചാർജ്ജും നടത്തുകയായിരുന്നു. പൊലീസിനു നേരെ കല്ലേറുണ്ടായി. സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ ഉൾപ്പെടെ ഒട്ടേറെ പ്രവർത്തകർക്ക് പരുക്കേറ്റു.
