കാസർകോട് : പ്രവാസി കൂട്ടായ്മയായ ഡിഫെൻസ് ബാങ്കോടിന്റെ ഇന്റർനാഷണൽ കമ്മിറ്റി രൂപീകരിച്ചു. ഭാരവാഹികളായി ഖാദർ ബാങ്കോട് (പ്രസി), അമീൻ പള്ളിക്കാൽ (സെക്ര), സഫ്‌വാൻ ചപ്പ (ട്രഷ)എന്നിവർ ചുമതലയേറ്റു.
ഡിഫെൻസ് ബാങ്കോട് രൂപീകരിച്ചതിനു പിന്നാലെയാണ് ഇന്റർ നാഷണൽ കമ്മിറ്റിയും നിലവിൽ വന്നത്. പ്രവാസ ലോകത്തെ കലാ കായിക സാമൂഹിക രംഗങ്ങളിലെ ഏകോപനം ആണ് സംഘടനയുടെ ലക്ഷ്യമെന്നു ഭാരവാഹികൾ അറിയിച്ചു.
വൈസ് പ്രസിഡന്റ്റുമാരായി തന്സീർ കുവൈറ്റ്, ഇസ്ഹാഖ്, അഷ്രി ഖത്തർ, സജീർ എന്നിവരെയും ജോയിന്റ് സെക്രട്ടറിമാരായി മുനാസി, ആഷിഫ് മോടു, ഫയാസ് പ്രിൻസ്, ഹസീബ് ബഹ്‌റൈൻ എന്നിവരെയും ടീം മാനേജർ ആയി ഫായിസിനെയും തിരഞ്ഞെടുത്തു.
ടീം ക്യാപ്റ്റന്മാരായി സിയാദ് , സാബിത്ത് എന്നിവരെയും സോഷ്യൽ മീഡിയ വിഭാഗം ഭാരവാഹികളായി നവാസ് കസബ്, മുബീൻ യു കെ എന്നിവരെയും തിരഞ്ഞെടുത്തു.
