ആറുവർഷം നീണ്ട പ്രണയം; കാമുകനെ വീട്ടിലേക്ക് വിളിച്ച് വരുത്തി സ്വകാര്യ ഭാഗം മുറിച്ചുമാറ്റി കാമുകി

ലഖ്നൗ: കാമുകന്‍റെ സ്വകാര്യ ഭാഗം ബ്ലേഡ് ഉപയോഗിച്ച് മുറിച്ച് മാറ്റി കാമുകി. ഉത്തർപ്രദേശിലെ സന്ത് കബീർ നഗർ ജില്ലയിൽ നിന്നുമാണ് ഞെട്ടിക്കുന്ന സംഭവം പുറത്തുവന്നത്. ഖലീലാബാദ് കോട്‌വാലി പ്രദേശത്തെ ജംഗിൾ കാലയിൽ താമസിക്കുന്ന വികാസ് നിഷാദ് എന്ന 19 -കാരന്‍ തിങ്കളാഴ്ച, അയൽവാസിയായ മുഷാര ഗ്രാമത്തിൽ നിന്നുള്ള കാമുകിയെ കാണാൻ എത്തിയിരുന്നു. ഇയാൾ കാമുകിയുടെ വീട്ടില്‍ ഏതാണ്ട് ആറ് മണിക്കൂറിലധികം ചെലവഴിച്ചു. ഒടുവിൽ ഇരുവരും തമ്മിൽ തർക്കമുണ്ടായെന്നും ഇതിന് പിന്നാലെ യുവതി വികാസിന്‍റെ സ്വകാര്യ ഭാഗം ബ്ലേഡ് ഉപയോഗിച്ച് മുറിക്കുകയായിരുന്നു. രക്തത്തില്‍ കുളിച്ച നിലയിലാണ് ഇയാൾ സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തിയതെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. ഉടനെ തന്നെ വീട്ടുകാര്‍ ഇയാളെ ആശുപത്രിയിലെത്തിച്ചു. ആറ് വര്‍ഷമായി ഇരുവരും പ്രണയത്തിലാണെന്നും, യുവതി വികാസിനെ വീട്ടിലേക്ക് വിളിച്ച് വരുത്തുകയായിരുന്നും പറയുന്നു. തിരികെ വീട്ടിലെത്തിയതിന് പിന്നാലെ മകന്‍ ബോധരഹിതനായെന്ന് വികാസിന്‍റെ അമ്മ പറയുന്നു. യുവതി കരുതിക്കൂട്ടി മകനെ അക്രമിക്കുകായിരുന്നെന്നും അവര്‍ ആരോപിച്ചു. അതേസമയം ഇത് സംബന്ധിച്ച് ഔദ്യോഗീക പരാതികളൊന്നും നല്‍കിയിട്ടില്ലെന്ന് കോട്‌വാലി പൊലീസ് പറയുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
കാസർകോട് ജില്ലാ ആസ്ഥാനത്ത് ആശുപത്രി കെട്ടിടം അപകടാവസ്ഥയിൽ; പ്രവർത്തിക്കുന്നത് ഒരു വർഷം മുമ്പ് ഉപയോഗ ശൂന്യമാണെന്നു പ്രഖ്യാപിച്ച കെട്ടിടത്തിനു മുകളിൽ പ്ലാസ്റ്റിക് ഷീറ്റിട്ട് മൂടി

You cannot copy content of this page