ബംഗളൂരു: ഓണ്‍ലൈന്‍ ചൂതാട്ടത്തിലൂടെ 20 ലക്ഷത്തോളം രൂപയുടെ കടക്കാരനായ ടെക്കി പണിയെടുക്കുന്ന സ്ഥാപനത്തില്‍ നിന്ന് ലാപ്‌ടോപ്പുകളും ഐഫോണുകളും കവര്‍ച്ച ചെയ്തു. ബംഗളൂരു പരപ്പ അഗ്രഹാര പൊലീസ് ഐടി ജീവനക്കാരനെ അറസ്റ്റുചെയ്തു. ബംഗളൂരുവിലെ ഒരു ഐടി സ്ഥാപനത്തിലെ ടെക്കിയായ സുബ്രഹ്‌മണ്യ പ്രസാദി(32)നെ ആണ് പൊലീസ് അറസ്റ്റുചെയ്തത്. ചൂതാട്ടത്തിലൂടെ കടക്കെണിയിലായ ഇയാള്‍ കമ്പനിയുടെ സ്റ്റോര്‍ റൂമില്‍ നിന്ന് 56 ലാപ്‌ടോപ്പുകളും 16 ഐഫോണുകളും കവര്‍ച്ച ചെയ്യുകയായിരുന്നു.
