കാസര്‍കോട്: 2024 ജൂലൈ ഒന്ന് കേരളത്തിലെ ജീവനക്കാര്‍ക്കു ലഭ്യമാകേണ്ട ശമ്പള പരിഷ്‌കരണത്തിനുള്ള നടപടി ഇനിയെങ്കിലും സ്വീകരിക്കണമെന്നാവശ്യപ്പെട്ടു ജോയിന്റ് കൗണ്‍സില്‍ കളക്ടറേറ്റ് മാര്‍ച്ചും ധര്‍ണയും നടത്തി. സംസ്ഥാന സെക്രട്ടറി നരേഷ് കുമാര്‍ കുന്നിയൂര്‍ ഉദ്ഘാടനം ചെയ്തു. കേരളത്തിലെ ജീവനക്കാര്‍ക്ക് 1973 ലെ സി അച്ചുതമേനോന്‍ സര്‍ക്കാരിന്റെ കാലം മുതല്‍ അഞ്ചു വര്‍ഷം കൂടുമ്പോള്‍ ശമ്പളം പരിഷ്‌കരിച്ചിട്ടുണ്ട്. വിലക്കയറ്റം മൂലം സാധാരണ ജീവിതം ദുസ്സഹമായിക്കൊണ്ടിരിക്കുമ്പോള്‍ ജീവനക്കാര്‍ക്ക് ജീവിതം മുന്നോട്ടു കൊണ്ടു പോകുന്നതിന് ശമ്പള പരിഷ്‌കരണം കൂടിയേ തീരൂ. സാമ്പത്തിക ഞെരുക്കം മൂലം ജീവിതം വഴിമുട്ടി നില്‍ക്കുന്ന താഴ്ന്ന വരുമാനക്കാരായ ജീവനക്കാര്‍ക്ക് ശമ്പള പരിഷ്‌കരണമാണ് ഏക അത്താണിയെന്നു ജീവനക്കാര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ 2024 ജൂലൈ 1ന് കിട്ടേണ്ടിയിരുന്ന ശമ്പളം പരിഷ്‌കരണം പിന്നീട് ഒരുകൊല്ലം കഴിഞ്ഞിട്ടും തൊഴിലാളി വര്‍ഗ സര്‍ക്കാര്‍ നല്‍കിയില്ല.മാത്രമല്ല ഒരു വര്‍ഷം കഴിഞ്ഞിട്ടും ശമ്പള പരിഷ്‌കരണത്തിനുള്ള യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ നിഷേധിക്കുകയും താമസിപ്പിക്കുകയും ചെയ്യുന്നത് ഇടതുപക്ഷ നയമല്ലെന്ന് ജോയിന്റ് കൗണ്‍സില്‍ ചൂണ്ടിക്കാട്ടി. മറ്റ സെക്രട്ടറി ബാനം ദിവാകരന്‍,പ്രസിഡന്റ് ജി.സുരേഷ് ബാബു,സുനില്‍ കുമാര്‍ കരിച്ചേരി, സി കെ ബിജു രാജ്, യമുന രാഘവന്‍,2024 ജൂലൈ 1 പ്രാബല്യത്തില്‍ കേരളത്തിലെ ജീവനക്കാര്‍ക്കു ലഭ്യമാകേണ്ട ശമ്പള പരിഷ്‌കരണം നടത്തുന്നതിന്നുള്ള നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് കാസറഗോഡ് ജില്ലാ കളക്ട്രേറ്റിലേക്ക് ജോയിന്റ് കൗണ്‍സില്‍ മാര്‍ച്ചും ധര്‍ണയും നടത്തി. ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന സെക്രട്ടറി നരേഷ് കുമാര്‍ കുന്നിയൂര്‍ മാര്‍ച്ചും ധര്‍ണയും ഉദ്ഘാടനം ചെയ്തു..കേരളത്തിലെ ജീവനക്കാര്‍ക്ക് 1973 ലെ സി അച്ചുതമേനോന്‍ സര്‍ക്കാരിന്റെ കാലം മുതല്‍ അഞ്ചു വര്‍ഷം കൂടുമ്പോള്‍ ശമ്പളം പരിഷ്‌കരിച്ചിട്ടുണ്ട്. വിപണിയിലെ വിലക്കയറ്റം മൂലം സാധാരണ ജീവിതം ദുസ്സഹമായിക്കൊണ്ടിരിക്കുന്ന കാലത്ത് ജീവനക്കാര്‍ക്ക് ജീവിതം മുന്നോട്ടു കൊണ്ടു പോകുന്നതിന് ശമ്പള പരിഷ്‌കരണം അനിവാര്യമാണ്. സാമ്പത്തിക ഞെരുക്കം മൂലം ജീവിതം വഴിമുട്ടി നില്‍ക്കുന്ന ഭൂരിഭാഗം വരുന്ന താഴ്ന്ന വരുമാനക്കാരായ ജീവനക്കാരെ സംബന്ധിച്ചിടത്തോളം ശമ്പള പരിഷ്‌കരണം ഒരാശ്വാസമാണ്. എന്നാല്‍ പന്ത്രണ്ടാം ശമ്പള പരിഷ്‌കരണം ലഭ്യമാകേണ്ടിയിരുന്ന 20 24 ജൂലൈ 1ന് ലദ്യമായില്ലെന്നു മാത്രമല്ല ഒരു വര്‍ഷം കഴിഞ്ഞിട്ടും ശമ്പള പരിഷ്‌കരണത്തിനുള്ള യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് ജോയിന്റ് കൗണ്‍സില്‍ മാര്‍ച്ചും ധര്‍ണയും നടത്തുന്നത്.. ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ നിഷേധിക്കുകയും താമസിപ്പിക്കുന്നതും ഇടതുപക്ഷത്തിന്റെ നയമല്ല. മറ്റു സംസ്ഥാനങ്ങളില്‍ നിന്നു വ്യത്യസ്തമായി കേന്ദ്ര സര്‍ക്കാരിന്റെ നവലിബറല്‍ നയങ്ങള്‍ക്കുള്ള ബദല്‍ നയങ്ങള്‍ നടപ്പിലാക്കി ജനപക്ഷ സര്‍ക്കാര്‍ എന്നു തെളിയിച്ച സര്‍ക്കാരാണ് കേരളം ഭരിക്കന്നത്. ജനപക്ഷത്തുനിന്നു കൊണ്ട് നയങ്ങള്‍ നടപ്പിലാക്കുമ്പോള്‍ തന്നെ കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാരുടെ ആനുകൂല്യങ്ങളുടെ കാര്യം സര്‍ക്കാരിന്റെ മുന്‍ഗണനയില്‍ വരുന്നില്ല. ജീവനക്കാര്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങള്‍ വിപണി മുഖേന സര്‍ക്കാരിലേക്ക് തന്നെ എത്തിച്ചേരുന്നുണ്ട്. അത് തിരിച്ചറിഞ്ഞ് ജീവനക്കാരുടെ ശമ്പള പരിഷ്‌കരണം ഉള്‍പ്പടെയുള്ള ആനുകൂല്യങ്ങള്‍ അടിയന്തിരമായി നല്‍കണം. വിലക്കയറ്റം പൊതുജനങ്ങളെ വീര്‍പ്പുമുട്ടിക്കുന്ന സാഹചര്യം സര്‍ക്കാരിന്റെ ഭാഗമായ ജീവനക്കാര്യം വലിയ തോതില്‍ അനുഭവിക്കുന്നുണ്ട്. ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ക്കു സിവില്‍ സര്‍വീസിന്റെ നിലനില്ലിനും വേണ്ടി ഐ ക്യപ്പെടേണ്ട സമയത്ത് പ്രതിഷേധ പരിപാടികളെ ദുര്‍ബലപ്പെടുത്തുന്നതിനു വേണ്ടി സംഘടനയെ ഭീഷണിപ്പെടുത്തുന്നവര്‍ ജീവനക്കാരെ വഞ്ചിക്കുന്ന തങ്ങളുടെ നിലപാട് ജീവനക്കാര്‍ തിരിച്ചറിയുന്നുണ്ട് എന്ന മനസ്സിലാക്കണം. ജില്ലാ സെക്രട്ടറി ബാനം ദിവാകരന്‍ സ്വാഗതം പറഞ്ഞു.ജില്ലാ പ്രസിഡന്റ് ജി.സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. സമരസമിതി ജില്ലാ ചെയര്‍മാന്‍ സുനില്‍ കുമാര്‍ കരിച്ചേരി, ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന കമ്മിറ്റിയംഗങ്ങളായ സി കെ ബിജു രാജ്, യമുന രാഘവന്‍, സംസ്ഥാന കൗണ്‍സിലംഗം എസ് എന്‍ പ്രമോദ് എന്നിവര്‍ അഭിവാദ്യം ചെയ്തു. ജില്ലാ ജോയിന്റ് സെക്രട്ടറി ടി റിജേഷ് നന്ദി പറഞ്ഞു. സംസ്ഥാന കൗണ്‍സിലംഗങ്ങളായ പ്രസാദ് കരുവളം, കെ പ്രീത, പി.പി പ്രദീപ് കുമാര്‍, ശ്രീജി തോമസ്, ജില്ലാ വൈസ് പ്രസിഡന്റുമാരായ എ.കെ ദിനേശ് കുമാര്‍, അരുണ്‍കുമാര്‍, ജില്ലാ കമ്മിറ്റിയംഗങ്ങളായ ഇ. മനോജ് കുമാര്‍, വിനോജ് എം, എന്‍. മോഹനന്‍, കെ. രവീന്ദ്രന്‍, പുഷ്പ പി.വി, എം വിശ്വംഭരന്‍, റോഷില്‍ ദാസ്, പി.വി നിഷ, രഞ്ജിഷ്, മേഖലാ ഭാരവാഹികളായ സുഗുണന്‍, സുഷമ റാവു, സുജിത്ത് ഉണ്ണിത്താന്‍, രാജന്‍ കെ.വി, സുരേശന്‍ കുറ്റിപ്പുറത്ത്, കെ.ടി രമേഷ്, അരവിന്ദ് പൈ, കെ .സി സുനില്‍ കുമാര്‍, വിന്‍സന്റ് പി.എം, സനൂപ് പി, സജിത്ത് ടി, എ.വി ശശിധരന്‍, റീന ജോസഫ്, ജെയ്ബിന്‍ ചാക്കോ, എസ്.എന്‍ പ്രമോദ്, ടി. റിജേഷ്, പ്രസാദ് കരുവളം, കെ. പ്രീത, പി.പി പ്രദീപ് കുമാര്‍, ശ്രീജി തോമസ, എ.കെ ദിനേശ് കുമാര്‍, അരുണ്‍കുമാര്‍, ജില്ലാ കമ്മിറ്റിയംഗങ്ങളായ ഇ. മനോജ് കുമാര്‍, വിനോജ് എം, എന്‍.മോഹനന്‍, കെ. രവീന്ദ്രന്‍, പുഷ്പ പി.വി, എം വിശ്വംഭരന്‍, റോഷില്‍ ദാസ്, പി.വി നിഷ, രഞ്ജിഷ്, മേഖലാ ഭാരവാഹികളായ സുഗുണന്‍, സുഷമ റാവു, സുജിത്ത് ഉണ്ണിത്താന്‍, രാജന്‍ കെ.വി, സുരേശന്‍ കുറ്റിപ്പുറത്ത്, കെ.ടി രമേഷ്, അരവിന്ദ് പൈ, കെ .സി സുനില്‍ കുമാര്‍, വിന്‍സന്റ് പി.എം, സനൂപ് പി, സജിത്ത് ടി, എ.വി ശശിധരന്‍, റീന ജോസഫ്, ജെയ്ബിന്‍ ചാക്കോ തുടങ്ങിയവര്‍ മാര്‍ച്ചിനെ അഭിസംബോധന ചെയ്തു.
