കാസര്‍കോട്: ബിഎംഎസ് മുന്‍ ജില്ലാ ട്രഷറര്‍ എം.ബാബു (74) അന്തരിച്ചു.
കെ.എസ്.ആര്‍.ടി.സി. എംപ്ലോയീസ് സംഘ് സംസ്ഥാന സമിതി അംഗമായിരുന്നു. ദീര്‍ഘകാലം കെ.എസ്.ആര്‍.ടി.സി. ഡ്രൈവറായിരുന്നു. പുലിക്കുന്നിലാണ് താമസം.
ഭാര്യ: കാസര്‍കോട് മുനിസിപ്പാലിറ്റി റിട്ട. റവന്യു ഓഫീസര്‍ എസ്.എസ്. ശിവകലാദേവി. മക്കള്‍: അശ്വനിദേവി, ശിവ വിനായക്. മരുമകന്‍: ലെനിന്‍ അശോക്.
