ഉപ്പള പത്വാടി മുത്തലിബ് വധം; അഞ്ചാം പ്രതിയെ കോടതി വെറുതെ വിട്ടു

കാസര്‍കോട്: അധോലോക സംഘങ്ങള്‍ തമ്മിലുള്ള ഗാങ്‌വാറിനെ തുടര്‍ന്ന് കൊല്ലപ്പെട്ട ഉപ്പള പത്വാടി സ്വദേശിയും മണ്ണംകുഴിയിലെ ഫ്‌ളാറ്റില്‍ താമസക്കാരനുമായ അബ്ദുല്‍ മുത്തലിബ് എന്ന മുത്തലിബിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ അഞ്ചാം പ്രതിയെ കാസര്‍കോട് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി(3) കുറ്റക്കാരനല്ലെന്ന് കണ്ടെത്തി വെറുതെ വിട്ടു. കര്‍ണാടക ഭദ്രാവതി സ്വദേശി സയ്യിദ് ആസിഫിനെയാണ് വിട്ടയച്ചത്. 2013 ഒക്ടോബര്‍ 24 നു രാത്രി 11 മണിക്ക് ഉപ്പള മണ്ണംകുഴിയിലെ മുത്തലിബിന്റെ ഫ്‌ളാറ്റിന് സമീപത്തുവച്ചാണ് കൊലപാതകം. കൊല്ലപ്പെട്ട ഗുണ്ടാത്തലവന്‍ കാലിയ റഫീഖിന്റെ നേതൃത്വത്തിലുള്ള സംഘം വെട്ടിയും വെടിവച്ചും കൊലപ്പെടുത്തിയെന്നായിരുന്നു കേസ്. ഈ കേസില്‍ അഞ്ച് പ്രതികളാണ് ഉണ്ടായിരുന്നത്. അതില്‍ ഒന്നാംപ്രതി കാലിയ റഫീഖ്, രണ്ടാംപ്രതി ഷംസുദ്ദീന്‍ എന്നിവരെ കോടതി ശിക്ഷിച്ചിരുന്നു. മൂന്നും നാലും പ്രതികളെ വെറുതെ വിടുകയായിരുന്നു. ഇപ്പോള്‍ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയായ സിബി തോമസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ചത്. പ്രതിക്കെതിരായ കുറ്റം തെളിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടതായി കോടതി നിരീക്ഷിച്ചു. പ്രതിഭാഗം ഹാജരാക്കിയ തെളിവുകള്‍ കോടതി മുഖവിലയ്‌ക്കെടുക്കുകയും ചെയ്തു. തുടര്‍ന്നാണ് പ്രതിയെ കുറ്റവിമുക്തനാക്കിയത്. പ്രതിക്ക് വേണ്ടി അഡ്വ.രഞ്ജിത്ത് കുണ്ടാര്‍ കോടതിയില്‍ ഹാജരായി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page