ബേഡകം: വിന്നേഴ്സ് ആര്‍ട്സ് ആന്റ് സ്പോര്‍ട്സ് ക്ലബിന്റ നേതൃത്വത്തില്‍ വര്‍ഷങ്ങളായി നടത്തിവരാറുള്ള നീന്തല്‍ പരിശീലനം ആരംഭിച്ചു. ബേഡഡുക്ക പഞ്ചായത്ത് 13-ാം വാര്‍ഡ് മെമ്പര്‍ എം തമ്പാന് പരിശീലനം ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് ആര് കുഞ്ഞിക്കണ്ണന്, സെക്രട്ടറി അജിത് ബേഡകം, ഭരണസമിതി അംഗങ്ങളും മെമ്പര്‍മാരും നാട്ടുകാരും പങ്കെടുത്തു. പരിശീലകരായ കുഞ്ഞികൃഷ്ണന് കോളിക്കര, ആര് കുഞ്ഞിക്കണ്ണന്, ഗിരി മരുതളം, വിനോദ് ബേഡകം, അരുണ്‍ സോളാര്‍ കുടാതെ പെണ്‍കുട്ടികള്‍ക്കുള്ള പരിശീലനം റിത കൃഷ്ണ കോളിക്കര എന്നിവര്‍ നേതൃത്വം നല്കി. ബേഡകത്തെ വിവിധ പ്രദേശത്തെ അറുപതോളം കുട്ടികള്‍ പരിശീലനത്തിനായി എത്തി ചേര്‍ന്നു.
