റിയാദ്: മുസ്ലിം ലീഗ് കാസര്‍കോട് ജില്ലാ പ്രസിഡന്റ് കല്ലട്ര മാഹിന്‍ ഹാജിയെ റിയാദ് കെ.എം.സി.സി ഉദുമ മണ്ഡലം കമ്മിറ്റി ഹൃദയമായി വരവേറ്റു.
കൈസെന്‍ ക്യാമ്പയിന്‍ സമാപന സമ്മേളനത്തില്‍ പങ്കെടുക്കാനാണ് അദ്ദേഹം റിയാദിലെത്തിയത്. റിയാദ് കെഎംസി സി മണ്ഡലം പ്രസിഡന്റ് സലാം ടി.കെ അദ്ദേഹത്തെ ഷാള്‍ അണിയിച്ചു. മണ്ഡലം സെക്രട്ടറി ആസിഫ് കല്ലട്ര ഉപഹാരം സമ്മാനിച്ചു. മണ്ഡലത്തിലെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും, നാട്ടിലെ കമ്മിറ്റിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നതിനും വേണ്ട മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ അദ്ദേഹം വിശദീകരിച്ചു. റിയാദ് കെഎംസിസി കാസര്‍കോട് ജില്ലാ പ്രസിഡന്റ് ഷാഫി സെഞ്ച്വറി, റഹ്‌മാന്‍ പള്ളം, ഫിറോസ് കോട്ടിക്കുളം, നൗഫല്‍ പെരിയ, മൊയ്ദു ഒറവങ്കര, ഇല്യാസ് ബെണ്ടിച്ചാല്‍, വാഫി ചെമ്മനാട്, ഷെരീഫ് അബു ഷുജ, അര്‍ഷാദ് കടവത്ത് എന്നിവര്‍ പ്രസംഗിച്ചു.
