യുവതിയെ കൊന്ന് മാലിന്യത്തില്‍ തള്ളിയ സംഭവം; പങ്കാളി പിടിയില്‍

ബംഗളൂരു: കോറമംഗലയില്‍ യുവതിയുടെ മൃതദേഹം ചാക്കിലാക്കി മാലിന്യ ട്രക്കില്‍ തള്ളിയ സംഭവത്തില്‍ പങ്കാളി അറസ്റ്റില്‍. ഹൂളിമാവ് സ്വദേശി ആശ(40)യെ കൊലപ്പെടുത്തിയ അസം സ്വദേശി മുഹമ്മദ് ഷംശുദീനാണ് അറസ്റ്റിലായത്. ഞായറാഴ്ചയാണ് കോറമംഗലയിലെ മാലിന്യ ട്രക്കില്‍ ചാക്കില്‍ കെട്ടി ഉപേക്ഷിച്ച നിലയില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഷംശുദീനെ പിടികൂടിയത്. ഭാര്യ ഭര്‍ത്താക്കന്മാരാണെന്നു പറഞ്ഞ് ഇരുവരും ബംഗളൂരുവില്‍ വീട് വാടകയ്‌ക്കെടുത്തു താമസിക്കുകയായിരുന്നു. ഹൂളിമാവിലെ സ്വകാര്യ ഹൗസ്‌കീപ്പിങ് കമ്പനിയിലെ ജോലിക്കാരാണ് ഇവര്‍. വിവാഹിതനായ ഷംശുദീന്റെ ഭാര്യയും മക്കളും അസമിലാണ്.
ആശയുടെ മദ്യപാനവും രാത്രി വൈകിയുള്ള ഫോണ്‍ കോളുകളും ഷംശുദീനെ പ്രകോപിപ്പിച്ചുവെന്നാണ് പൊലീസ് പറയുന്നത്. ശനിയാഴ്ച രാത്രി ഷംശുദീന്‍ മദ്യപിച്ചെത്തുകയും തര്‍ക്കത്തിനു ശേഷം ആശയെ കഴുത്തറുത്ത് കൊലപ്പെടുത്തുകയുമായിരുന്നു. ബൈക്കില്‍ ചാക്കുമായി പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതാണ് അന്വേഷണത്തില്‍ നിര്‍ണായകമായത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
സി പി എം സ്ഥാനാര്‍ത്ഥി ചിത്രം തെളിയുന്നു; ഉദുമയില്‍ സി എച്ച് കുഞ്ഞമ്പു തന്നെ; തൃക്കരിപ്പൂരില്‍ വി പി പി മുസ്തഫ, ഇ പത്മാവതിയെ ഇത്തവണയും തഴഞ്ഞു, തളിപ്പറമ്പില്‍ എം വി ഗോവിന്ദന്റെ ഭാര്യ സ്ഥാനാര്‍ത്ഥി പട്ടികയില്‍, പയ്യന്നൂരില്‍ മധുസൂദനന്‍ തന്നെ, കെ കെ ശൈലജ പട്ടികയില്‍ ഇല്ല
പഞ്ചിക്കല്ലില്‍ രണ്ടു മക്കളെ ഉപേക്ഷിച്ച് 35 കാരി കാമുകനൊപ്പം പോയി; കാഞ്ഞങ്ങാട്ട് 22 കാരി പാലക്കാട്ടെ ആണ്‍ സുഹൃത്തിനൊപ്പം സ്ഥലം വിട്ടു, വെള്ളരിക്കുണ്ടില്‍ നിന്നു കാണാതായ യുവതി കാമുകനെ വിവാഹം കഴിച്ച ശേഷം പൊലീസില്‍ കീഴടങ്ങി
വനിതാ പൊലീസുകാരിയുടെ കൈവിരല്‍ ഒടിച്ച് രക്ഷപ്പെട്ട പ്രതി അറസ്റ്റില്‍; പിടിയിലായത് ഹൊസങ്കടിയിലെ ലോഡ്ജ് മുറിയില്‍ യുവതീ യുവാക്കളുടെ നഗ്ന ഫോട്ടോ പകര്‍ത്തി ഭീഷണിപ്പെടുത്തിയ സംഘാംഗം

You cannot copy content of this page