പി പി ചെറിയാന്‍
കൗഫ്മാന്‍ കൗണ്ടി: ടെക്‌സസിലെ കൗഫ്മാന്‍ കൗണ്ടിയില്‍ അഞ്ചുപേര്‍ വാഹനാപകടത്തില്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് 27-കാരനായ അലക്‌സിസ് ഒസ്മാനി ഗൊണ്‍സാലസ്-കമ്പാനിയോണിയെ അറസ്റ്റ് ചെയ്തു.
ഡ്രൈവിംഗിനിടെ ഡ്രൈവര്‍ ഉറങ്ങിയതാണ് അപകടത്തിന് കാരണമെന്ന് പറയുന്നു. ഇയാള്‍ ഓടിച്ചിരുന്ന 18-വീലര്‍ വാഹനം അഞ്ച് പേര്‍ സഞ്ചരിച്ചിരുന്ന ഒരു പിക്കപ്പ് ട്രക്കില്‍ ഇടിക്കുകയായിരുന്നു. കൂട്ടിയിടിയില്‍ കമ്പാനിയോണിയുടെ ട്രക്ക് മറ്റ് രണ്ട് സെമി ട്രക്കുകളിലേക്ക് ഇടിച്ചുകയറുകയും അതിലൊന്ന് നിയന്ത്രണം വിട്ട് സമീപത്തുണ്ടായിരുന്ന മൂന്ന് പാസഞ്ചര്‍ വാഹനങ്ങളിലേക്ക് ഇടിക്കുകയുമായിരുന്നു.
പിക്കപ്പ് ട്രക്കിലുണ്ടായിരുന്ന ഒരാളെ ഗുരുതരനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.പിക്കപ്പ് ട്രക്കിലെ മറ്റ് നാല് യാത്രക്കാരും അപകടത്തില്‍പ്പെട്ട മറ്റ് വാഹനങ്ങളിലൊന്നിലെ ഒരു യാത്രക്കാരനും സംഭവസ്ഥലത്ത് മരിച്ചു.
മറ്റ് രണ്ട് പേര്‍ ഗുരുതരനിലയില്‍ ചികിത്സയിലാണ്.