കാസര്‍കോട്: അഗല്‍പ്പാടി എസ്.എ.പി ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്യൂണിനെ റബര്‍ തോട്ടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കുമ്പഡാജെ ഉബ്രങ്കള സീതാംഗുലി ഹൗസിലെ എസ് ബാലകൃഷ്ണ(48) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി ഭക്ഷണം കഴിച്ച് ഉറങ്ങാന്‍ കിടന്നതായിരുന്നു. പുലര്‍ച്ചെ കിടപ്പുമുറിയില്‍ കാണാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ അന്വേഷണത്തിലാണ് വീടിന് സമീപത്തെ റബര്‍ തോട്ടത്തിലെ മരക്കൊമ്പില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ച കാര്യം വ്യക്തമല്ല. മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ബദിയടുക്ക പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. മഹാലിംഗ മണിയാണിയുടെയും കുസുമത്തിന്റെയും മകനാണ്. ഷീലയാണ് ഭാര്യ. മക്കളില്ല. സഹോദരങ്ങള്‍; രവീന്ദ്ര, ശ്രീദേവി, സുമന, പൂര്‍ണിമ, ശാന്ത, ദീപിക.
