കൊല്ലം: ചൂണ്ടയിടാനെന്ന വ്യാജേന പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ കൂട്ടിക്കൊണ്ടു പോയി ഒട്ടേറെ തവണ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ പ്രതിക്ക് 50 വർഷം കഠിന തടവു ശിക്ഷ ലഭിച്ചു. കായംകുളം ചേരാവള്ളി വലിയപറമ്പിൽ ഷാജഹാനെ (ഷാജി)യാണ് ഹരിപ്പാട് പോക്സോ കോടതി ശിക്ഷിച്ചത്. പ്രതി 95,000 രൂപ പിഴ അടയ്ക്കണം. അല്ലാത്ത പക്ഷം 2 വർഷം കൂടി തടവ് അനുഭവിക്കണം. 2001 ൽ കായംകുളത്ത് നടന്ന സംഭവത്തിലാണ് വർഷങ്ങൾക്കു ശേഷം വിധി പ്രഖ്യാപിച്ചത്.
