കോഴിക്കോട്: കോഴിക്കോട് നെല്ലിക്കോട് മണ്ണിടിഞ്ഞ് അപകടം. മണ്ണിനടിയില്‍ കുടുങ്ങിയ ഒരാള്‍ മരിച്ചു. രണ്ടുപേരെ രക്ഷപ്പെടുത്തി. നഗരത്തോട് ചേര്‍ന്ന ബെപ്പാസില്‍ പുതിയ ആറ് വരിപാതയ്ക്ക് സമീപത്തെ സ്വകാര്യ കമ്പനിയുടെ ഫ്ളാറ്റിന്റെ നിര്‍മാണ പ്രദേശത്താണ് അപകടം. സമീപത്തെ കുന്നിടിഞ്ഞ് തൊഴിലാളികളുടെ ദേഹത്തേക്ക് വീഴുകയായിരുന്നു. മൂന്ന് തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്. ഇതില്‍ രണ്ട് പേരെ രക്ഷപ്പെടുത്തി. ഫയര്‍ഫോഴ്‌സ് സംഘം സ്ഥലത്തെത്തി മണ്ണിനുള്ളിലായ ആളെ പുറത്തെടുത്തെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഞായറാഴ്ച രാവിലെ പത്തുമണിയോടെയാണ് അപകടം. വേണ്ടത്ര സുരക്ഷയൊരുക്കാതെയാണ് ഫ്‌ളാറ്റ് നിര്‍മാണം നടത്തിയതെന്ന് അഹമ്മദ് ദേവര്‍കോവില്‍ എംഎല്‍എ ആരോപിച്ചു.
