കാസര്‍കോട്: തൃക്കരിപ്പൂര്‍, പൂച്ചോലില്‍ സ്കൂട്ടറില്‍ കടത്തുകയായിരുന്ന എംഡിഎംഎ പിടികൂടിയ കേസില്‍ ഒരാളെ കൂടി പൊലീസ് അറസ്റ്റു ചെയ്തു. കണ്ണൂര്‍, മാമ്പ, മുഴപ്പാല, സഫിയ മന്‍സിലിലെ എ. ഫവാസിനെയാണ് ചന്തേര പൊലീസ് ഇന്‍സ്പെക്ടര്‍ കെ. പ്രശാന്തും സംഘവും അറസ്റ്റു ചെയ്തത്. കേസിലെ മുഖ്യപ്രതികളായ കണ്ണൂര്‍, വെള്ളൂര്‍, കാറമേല്‍, ദാറുല്ഫനയിലെ ജാബിര്‍ അബ്ദുല്‍ ഖാദര്‍ (34), കാറമേല്‍ നങ്ങാരത്ത് ഹൗസിലെ ടി. മുഷ്ഫിഖ് (30) എന്നിവരെ മെയ് എട്ടിനു അറസ്റ്റു ചെയ്തിരുന്നു. വൈകുന്നേരം 6.30 മണിക്ക് തൃക്കരിപ്പൂര്‍, പൂച്ചോലില്‍ ഒരു ശ്മശാനത്തിനു സമീപത്തു നിര്‍ത്തിയിട്ട സ്കൂട്ടര്‍ പരിശോധിച്ചപ്പോള്‍ 2.50 ഗ്രാം എംഡിഎംഎയും 3500 രൂപയും പിടികൂടിയിരുന്നു. ഫവാസ് ആണ് മയക്കുമരുന്നു നല്‍കിയതെന്നു അന്ന് അറസ്റ്റിലായ പ്രതികള്‍ പൊലീസിനു മൊഴി നല്‍കിയിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് കേസില്‍ മൂന്നാം പ്രതിയാക്കി ഫവാസിനെ അറസ്റ്റു ചെയ്തതെന്നു പൊലീസ് പറഞ്ഞു.
