ടേക്ക് ഓഫിനു തൊട്ടുമുൻപ് വിമാനത്തിന്റെ ചിറകിൽ വൈക്കോൽ; എയർ ഇന്ത്യ വിമാനം 5 മണിക്കൂർ വൈകി

മുംബൈ: വിമാനത്തിന്റെ ഒരു ചിറകിൽ വൈക്കോൽ കുടുങ്ങിയതോടെ എയർ ഇന്ത്യ വിമാനം പുറപ്പെടാൻ 5 മണിക്കൂർ വൈകി. എയർബസ് എ320 നിയോ വിമാനമാണ് മുംബൈ വിമാനത്താവളത്തിൽ നിന്നു പുറപ്പെടാൻ വൈകിയത്.
മുംബൈയിൽ നിന്നു രാവിലെ 7.45നാണ് വിമാനം പുറപ്പെടേണ്ടിയിരുന്നത്. എന്നാൽ ടേക്ക് ഓഫിനു തൊട്ടുമുൻപ് ഇടതുവശത്തെ ചിറകിൽ വൈക്കോൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് വൈക്കോൽ നീക്കി ഉച്ചയ്ക്ക് ഒരു മണിയോടെയാണ് വിമാനം പുറപ്പെട്ടത്. വൈക്കോൽ എങ്ങനെ ചിറകിലെത്തിയെന്ന് കണ്ടെത്താനായിട്ടില്ല. സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) പ്രസ്താവനയിൽ അറിയിച്ചു.
ജൂൺ 12ന് അഹമ്മദാബാദിൽ എയർ ഇന്ത്യ വിമാനം തകർന്നു വീണ് 275 പേർ മരിച്ച സംഭവത്തിനു പിന്നാലെ വിമാനത്താവളങ്ങളിൽ സുരക്ഷ സംബന്ധിച്ച നിരീക്ഷണം ഡിജിസിഎ ശക്തമാക്കിയിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page