മംഗളൂരു: വിരമിച്ച ജീവനക്കാരനെ ജോലി ചെയ്തിരുന്ന ബാങ്കില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മംഗളൂരു അളകെയില് താമസിക്കുന്ന ഗിരിധര്‍ യാദവ് (61) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെയാണ് ഇദ്ദേഹം മുമ്പ് അറ്റന്‍ഡറായി ജോലി ചെയ്തിരുന്ന ബാങ്കിന്റെ കൊഡിയല്‍ബെയില്‍ ശാഖയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സ്റ്റോറും തുറന്നപ്പോള്‍ ജീവനക്കാര്‍ തൂങ്ങിയ നിലയില്‍ ഗിരിധറിനെ കണ്ടെത്തുകയായിരുന്നു. ആറുമാസം മുമ്പ് വിരമിച്ച ഗിരിധര്‍ പിന്നീട് സമയം കിട്ടുമ്പോള്‍ ബാങ്കിലെത്താറുണ്ട്. ജീവനക്കാരുമായി നല്ല അടുപ്പത്തിലായിരുന്നു. ബുധനാഴ്ച ഇയാള്‍ ബാങ്കിലെത്തിയിരുന്നു. ജീവനക്കാര്‍ കാണാതെ സ്റ്റോര്‍ റൂമില്‍ ഒളിച്ചിരുന്നിട്ടുണ്ടാകുമെന്ന് സംശയിക്കുന്നു. ബുധനാഴ്ച ഇയാള്‍ വീട്ടില്‍ തിരിച്ചെത്താതിനെ തുടര്‍ന്ന് ഭാര്യ പോര്‍ട്ട് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് തുറമുഖ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. സംസ്ഥാനതല പവര്ലിഫ്റ്ററായിരുന്ന യാദവ് കായികരംഗത്ത് നിരവധി മെഡലുകള്‍ നേടിയിരുന്നു. അടുത്തിടെ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായിരുന്നതായും റിപ്പോര്‍ട്ടുണ്ട്.
