കാസര്‍കോട്: സ്കൂളിലേക്ക് പോകുന്നുവെന്നു പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ 15കാരനെ കാണാതായതായി പരാതി. മംഗല്പാടി, അടുക്ക, ഷാര്‍ജ ഗ്രൗണ്ടിനു സമീപത്തെ ഷൈന്‍ മുഫാര (15)യെയാണ് കാണാതായത്. ചൊവ്വാഴ്ച രാവിലെ ഒന്‍പതു മണിക്ക് സ്കൂളിലേക്ക് പോയതാണെന്നു മാതാവ് കുമ്പള പൊലീസില്‍ നല്കിയ പരാതിയില്‍ പറയുന്നു. വീട്ടുകാര്‍ കാഞ്ഞങ്ങാട്ടെ ഒരു കല്യാണത്തിനു പോയി രാത്രി വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് കുട്ടി വീട്ടില്‍ തിരിച്ചെത്തിയിട്ടില്ലെന്ന കാര്യം അറിഞ്ഞത്. തുടര്‍ന്ന് സുഹൃത്തുക്കളെ ഫോണില്‍ വിളിച്ചുവെങ്കിലും വിവരം ലഭിച്ചില്ല. ഇതോടെയാണ് പൊലീസില്‍ പരാതി നല്‍കിയത്.
