കാസർകോട് നഗരത്തിലെ പഴം വ്യാപാരി ടിഎ അബ്ദുൽ സത്താർ അന്തരിച്ചു

കാസർകോട്: തായലങ്ങാടി സ്വദേശിയും ഇസ്സത്ത് നഗറിൽ താമസക്കാരനുമായ ടി എ അബ്ദുൽ സത്താർ (70) അന്തരിച്ചു. നഗരത്തിൽ പഴക്കച്ചവടക്കാരനായിരുന്നു. ഭാര്യ: ആമീന. മക്കൾ: സാജിദ, സബാന, മൈസൂന, ഷഫീഖ് (സൈൽസ് മാൻ കാസർകോട്), ഷംസീന, സഫ് വാൻ. മരുമക്കൾ: ഉസ്മാൻ പള്ളിക്കാൽ, ഹാഷിം തളങ്കര (ഖത്തർ), യൂസുഫ് ചെട്ടും കുഴി (മുംബൈ), ആത്തിക്ക, പരേതനായ ഇബ്രാഹിം. സഹോദരങ്ങൾ: ഷുക്കൂർ ബങ്കരക്കുന്ന്, ബീവി, സുഹ്റ, അസ്മ, ഫരീദ, സൈഫുന്നിസ, ഖൈറുന്നിസ, പരേതരായ മുഹമ്മദ് കുഞ്ഞി, ഷരീഫ്, അബ്ദുൽ റഹ്മാൻ, ആയിഷ . തായലങ്ങാടി ഖിളർ ജുമാ മസ്ജിദ് അങ്കണത്തിൽ ഖബറടക്കി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page