പി.പി ചെറിയാന്
വാഷിംഗ്ടണ്‍: ഇന്ത്യ സന്ദര്‍ശിക്കുന്ന അമേരിക്കന്‍ പൗരന്മാര് കൂടുതല്‍ ശ്രദ്ധിക്കണമെന്നു യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് പൗരന്മാരോടഭ്യര്ത്ഥിച്ചു. ഇന്ത്യയില്‍ ബലാത്സംഗവും ഭീകരവാദ ഭീഷണിയും ഉണ്ട്. അതിനു പുറമെ അക്രമങ്ങളും കുറ്റകൃത്യങ്ങളും വര്‍ധിച്ചു വരുന്നു. സ്ത്രീ യാത്രക്കാര്‍ സുരക്ഷയുടെ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കണം. ടൂറിസ്റ്റ് സൈറ്റുകളിലും പൊതുഇടങ്ങളിലും ഒറ്റക്കു യാത്ര ചെയ്യരുതെന്നു മുന്നറിയിച്ചു. ബലാത്സംഗം ഇന്ത്യയില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന കുറ്റകൃത്യമായിരിക്കുന്നു. മഹാരാഷ്ട്ര, വടക്കന്‍ തെലുങ്കാന, പശ്ചിമ ബംഗാളിലെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ അടിയന്തിര ചികിത്സക്കും സഹായത്തിനുമുള്ള സൗകര്യം പരിമിതമാണെന്നും അറിയിപ്പില്‍ മുന്നറിയിക്കുന്നു. ഇതിനു പുറമെ പല ഭാഗത്തും നക്സലൈറ്റ് ഭീഷണിയുമുണ്ടെന്നു അറിയിപ്പില്‍ കൂട്ടിച്ചേര്‍ത്തു.