കാസര്‍കോട്: കോച്ചുകളുടെ കുറച്ചതുകാരണം മംഗളൂരു- കണ്ണൂര്‍ ട്രെയിനില്‍ വന്‍തിരക്ക്. 14 കോച്ചുണ്ടായിരുന്ന പാസഞ്ചര്‍ ഇപ്പോള്‍ 10-11 കോച്ചുകളുമായാണ് ഓടുന്നത്. വൈകുന്നേരമാണ് ഏറ്റവും കൂടുതല്‍ തിരക്ക് അനുഭവപ്പെടുന്നത്. ലേഡീസ് കോച്ചടക്കം കൂട്ടണമെന്നാവശ്യപ്പെട്ട് യാത്രക്കാര്‍ കാസര്‍കോട് ലീഗല്‍ സര്‍വീസസ് അതോറിറ്റിക്ക് പരാതി നല്‍കിയിട്ടുണ്ട്. കേരള സിവില്‍ ജുഡീഷ്യല്‍ സ്റ്റാഫ് ഓര്‍ഗനൈസേഷന്റെ നേതൃത്വത്തിലാണ് പരാതി നല്‍കിയത്. സിറ്റിങ് ബുധനാഴ്ച നടക്കും. വൈകീട്ടുള്ള ചെന്നൈ സൂപ്പര്‍ ഫാസ്റ്റ് ട്രെയിനിന്റെ ജനറല്‍ കോച്ചിലും തിരക്കാണ്. ചെന്നൈ സൂപ്പര്‍ ഫാസ്റ്റ് ഉള്‍പ്പെടെ ട്രെയിനുകളില്‍ ഡി- റിസര്‍വ്ഡ് കൂടുതല്‍ ജനറല്‍ കോച്ചുകള്‍ അനുവദിക്കണമെന്നും യാത്രക്കാര്‍ ആവശ്യപ്പെടുന്നു.
