കാസര്‍കോട്: തൃശൂര്‍, ശ്രീകൃഷ്ണ കോളേജില്‍ നടന്ന ഇന്റര്‍ ഐ.ടി.ഐ സ്പോര്‍ട്സ് മീറ്റ് ഫുട്ബോള്‍ മല്‍സരത്തില്‍ കാസര്‍കോട് ഗവ. ഐ.ടി.ഐ ചാമ്പ്യന്മാരായി. തിരുവനന്തപുരം, ചാക്കായി ഐ ടി ഐ ടീമിനെ ഒരു ഗോളിനു പരാജയപ്പെടുത്തിയാണ് കാസര്‍കോട് ജേതാക്കളായത്. കാസര്‍കോട് ടീമിനു വേണ്ടി കെ. ശ്രീനേഷ്, ഒ.ടി. കണ്ണന്, എസ്.സുജിത്ത്, ബി. അഖില്‍ കുമാര്‍, പ്രജുല്‍ പ്രസാദ്, മിഥുന് മോഹനന്, സി.എച്ച്. കമാലുദ്ദീന്, മുഹമ്മദ് ഷമീം, സി.എം.അഷ്റഫ് അനസ്, ടിന്‍സ് ജോസഫ്, എം.ജിജിന്, മുഹമ്മദ് ഷിഫാന് റഹ്മാന്, വി.മൊയ്തീന്, കെ. അഭിനന്ദ്, എ.എന്‍. ഇബ്രാഹിം ഖലീല്‍, പി.എ.മുഹമ്മദ് ബാഷിം എന്നിവര്‍ ജഴ്സി അണിഞ്ഞു.
