കാസര്‍കോട്: വിവാഹ വാഗ്ദാനം നല്കി യുവതിയെ ബലാത്സംഗം ചെയ്ത ശേഷം ഗള്‍ഫിലേക്ക് മുങ്ങിയ കേസിലെ പ്രതി മടക്കയാത്രക്കിടയില്‍ മുംബൈ വിമാനത്താവളത്തില്‍ അറസ്റ്റിലായി. മംഗല്‍പ്പാടി, ഉപ്പള, പ്രതാപ് നഗര്‍ സ്വദേശി മുഹമ്മദ് അഷ്റഫ് (34) ആണ് അറസ്റ്റിലായത്. വിമാനത്താവള അധികൃതര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഹൊസ്ദുര്‍ഗ് പൊലീസ് മുംബൈയില്‍ എത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു. തിങ്കളാഴ്ച ഉച്ചയോടെ പ്രതിയെ കാഞ്ഞങ്ങാട്ട് എത്തിക്കുമെന്നാണ് സൂചന.
ഹൊസ്ദുര്‍ഗ് പൊലീസ് സ്റ്റേഷന് പരിധിയിലെ യുവതിയാണ് കേസിലെ പരാതിക്കാരി. മുഹമ്മദ് അഷ്റഫ് വിവാഹ വാഗ്ദാനത്തില്‍ നിന്നു പിന്മാറിയതോടെയാണ് പരാതി നല്‍കിയത്. ഈ വിവരമറിഞ്ഞ് പ്രതി ഗള്‍ഫിലേക്ക് കടക്കുകയായിരുന്നു. തുടര്‍ന്ന് പ്രതിയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുകയും ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുകയുമായിരുന്നുവെന്നു പൊലീസ് പറഞ്ഞു.
