കാസര്‍കോട്: മൂന്നു ഗ്രാം ഹാഷിഷ് ഓയിലുമായി ബദിയഡുക്ക, വിദ്യാഗിരി സ്വദേശി അറസ്റ്റില്‍. വിദ്യാഗിരിയിലെ എം. ഹക്കീമി(28)നെയാണ് ഹൊസ്ദുര്‍ഗ് എസ്ഐ ടി. അഖിലും സംഘവും അറസ്റ്റു ചെയ്തത്. ഞായറാഴ്ച രാവിലെ 10.30ന് കാഞ്ഞങ്ങാട് റെയില്‍വെ സ്റ്റേഷനിലെ പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ വച്ചാണ് ഹക്കീമിനെ പൊലീസ് പിടികൂടിയത്. സംശയകരമായ സാഹചര്യത്തില്‍ കാണപ്പെട്ടതിനെ തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് ഹാഷിഷ് ഓയില്‍ കണ്ടെത്തിയതെന്നു പൊലീസ് പറഞ്ഞു. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ജാമ്യത്തില്‍ വിട്ടു.
