കാസര്‍കോട്: കാലിക്കടവ്- തൃക്കരിപ്പൂര്‍ റോഡില്‍ ചന്തേരയില്‍ കാര്‍ ബൈക്കിലിടിച്ച് യുവാവ് മരിച്ചു. ഒപ്പം സഞ്ചരിച്ച യുവാവിന് ഗുരുതര പരിക്ക്. പടന്ന, കന്നുവീട് കടപ്പുറത്തെ രാജീവന്റെ മകന്‍ വസുദേവ് (20) ആണ് മരിച്ചത്. കൂടെ ഉണ്ടായിരുന്ന ആദിത്യനു പരിക്കേറ്റു. യുവാവിനെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടേമുക്കാലോടെ ചന്തേര യുപി സ്കൂളിന് സമീപമാണ് അപകടം. ബൈക്ക് യാത്രക്കാര്‍ മുന്നിലുള്ള കാറിനെ മറികടക്കുന്നതിനിടെ എതിരെ വന്ന കാര്‍ ഇടിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ചുവീണ ഇരുവരുടെയും ദേഹത്ത് കൂടി അതേ കാര്‍ കയറി. ഉടന്‍തന്നെ ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും വാസുദേവ് മരിച്ചു. മൃതദേഹം പരിയാരം കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. പ്രജിനയാണ് മാതാവ്. സഹോദരി: വരലക്ഷ്മി.
