ഉറങ്ങാനുള്ള തയ്യാറെടുപ്പിനിടയില്‍ മുന്‍ പ്രവാസി ഹൃദയാഘാതം മൂലം മരിച്ചു

കാസര്‍കോട്: ഉറങ്ങാനുള്ള തയ്യാറെടുപ്പിനിടയില്‍ മുന്‍ പ്രവാസി ഹൃദയാഘാതം മൂലം മരിച്ചു. കുമ്പള ബദ്രിയ നഗറിലെ അബൂബക്കര്‍-ആമിന ദമ്പതികളുടെ മകന്‍ അഷ്റഫ് (50) ആണ് മരിച്ചത്.

വെള്ളിയാഴ്ച രാത്രിയിലാണ് സംഭവം. അസ്വസ്ഥത അനുഭവപ്പെട്ട അഷ്റഫിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമായതെന്ന് ഡോക്ടര്‍ പറഞ്ഞതായി ബന്ധുക്കള്‍ അറിയിച്ചു.

ഭാര്യ: സാബിറ. മക്കള്‍: ഷെമീര്‍, നിഷ്വ, ശിസാന്‍. സഹോദരങ്ങള്‍: അബ്ദുല്‍ ഖാദര്‍, അബ്ദുല്ല, നസീമ, ഫൗസിയ.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page