മഹാരാഷ്ട്രയിൽ സ്കൂട്ടർ കാറുമായി കൂട്ടിയിടിച്ച് മലയാളി ദമ്പതികൾക്ക് ദാരുണാന്ത്യം

മുംബൈ: മഹാരാഷ്ട്രയിൽ സ്കൂട്ടർ കാറുമായി കൂട്ടിയിടിച്ചു മലയാളി ദമ്പതികൾക്ക് ദാരുണാന്ത്യം. റായ്ഗഡ് ജില്ലയിലെ നേരലിൽ താമസിച്ചിരുന്ന വിനോദ് പിള്ള (65), ഭാര്യ സുഷമ എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ പതിനൊന്നരയോടെയായിരുന്നു അപകടം. ഇവർ സഞ്ചരിച്ച സ്‌കൂട്ടർ മറ്റൊരു കാറുമായി കൂട്ടിയിടിച്ചാണ് അപകടം. ഉടനെ ഇരുവരെയും നേരൽ സർക്കാർ ആശുപ്രതിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചെങ്ങന്നൂർ സ്വദേശിയാണ് വിനോദ് പിള്ള. താനെയിൽ താമസിച്ചിരുന്ന കുടുംബം 8 വർഷം മുൻപാണ് റായ്‌ഗഡ് നേരലിലേക്ക് താമസം മാറിയത്. വിവരമറിഞ്ഞ് ബന്ധുക്കൾ നാട്ടിൽ നിന്നും പുറപ്പെട്ടിട്ടുണ്ട്. മകൻ: അനിരുദ്ധ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page