ലഖ്‌നൗ: മറ്റൊരാളുമായി പ്രണയത്തിലായ ഭാര്യയുടെ മൂക്ക് കാമുകന്റെ വീട്ടില്‍ വച്ച് കടിച്ചു മുറിച്ചു. ഉത്തര്‍പ്രദേശിലെ ഹര്‍ദോയ് ജില്ലയിലാണ് സംഭവം. യുവതിയെ കാമുകനൊപ്പം കണ്ടതിന്റെ പ്രക്രോപനത്തിലാണ് ഭര്‍ത്താവ് രാം ഖിലാവാന്റെ ക്രൂരത. ഭാര്യക്ക് മറ്റൊരു പുരുഷനുമായി ബന്ധമുണ്ടെന്ന് മനസ്സിലാക്കിയ ഇയാള്‍ ഭാര്യ കാമുകന്റെ വീട്ടിലേക്ക് പോയപ്പോള്‍ പിന്തുടര്‍ന്ന് പോവുകയും അവിടെ എത്തിയ ശേഷം ഇയാള്‍ ഭാര്യയുമായി വാക്ക് തര്‍ക്കത്തില്‍ ഏര്‍പ്പെട്ടു. പിന്നാലെയാണ് അപ്രതീക്ഷിതമായി രാം ഖിലാവാന്‍, ഭാര്യയുടെ മൂക്ക് കടിച്ച് പറിച്ചത്. യുവതിയുടെ കരച്ചില്‍കേട്ട് സ്ഥലത്തെത്തിയവരാണ് വിവരം പൊലീസിനെ അറിയിച്ചത്. സ്ഥലത്തെത്തിയ ഹരിയാവാല്‍ പൊലീസ് ഭര്‍ത്താവിനെ കസ്റ്റഡിയിലെടുത്തു. 25 കാരിയായ യുവതിയെ പൊലീസ് ഹാര്‍ദോയി മെഡിക്കല്‍ കോളേജിലേക്കും ഡോക്ടര്‍മാരുടെ നിര്‍ദേശത്തെ തുടര്‍ന്ന് ലഖ്നൗവിലെ ആശുപത്രിയിലേക്കും മാറ്റി. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് അഡീഷണല്‍ പൊലീസ് സൂപ്രണ്ട് നരേന്ദ്ര കുമാര്‍ പറഞ്ഞു.
