കൊട്ടിയൂര്‍ ബാവലി പുഴയില്‍ കാണാതായ ചിത്താരി സ്വദേശിയുടെ മൃതദേഹം കണ്ടെത്തി

കൊട്ടിയൂര്‍: കൊട്ടിയൂരില്‍ ക്ഷേത്രദര്‍ശനത്തിനെത്തി ബാവലി പുഴയില്‍ കാണാതായ ചിത്താരി സ്വദേശിയായ യുവാവിന്റെ മൃതദേഹവും കണ്ടെത്തി. ബാവലി പുഴയുടെ ഭാഗമായ ആറളം ഫാം ചപ്പാത്തിന് സമീപത്തായാണ് പുഴയില്‍ നിന്നും ചിത്താരി സ്വദേശി അഭിജിത്തിന്റെ (30) മൃതദേഹം കണ്ടെത്തിയത്. ബുധനാഴ്ച ഡിവൈഎഫ്‌ഐ യൂത്ത് ബ്രിഗേഡിന്റെ നേതൃത്വത്തില്‍ നടത്തിയ തിരച്ചിലിലാണ് കൊട്ടിയൂര്‍ അമ്പലത്തില്‍ നിന്ന് 10 കിലോമീറ്റര്‍ അകലെ പുഴക്കടവില്‍ തങ്ങി നില്‍ക്കുന്ന നിലയില്‍ മൃതദേഹം കണ്ടെത്തിയത്. തീര്‍ത്ഥാടനത്തിന് എത്തിയ രണ്ടുപേരെയായിരുന്നു ബാവലി പുഴയില്‍ കാണാതായത്. കോഴിക്കോട് അത്തോളി സ്വദേശിയായ നിശാന്തിന്റെ മൃതദേഹം ചൊവ്വാഴ്ച കണിച്ചാര്‍ ഓടംതോട് ചപ്പാത്ത് പുഴയില്‍ നിന്ന് കണ്ടെത്തിയിരുന്നു. പേരാവൂരില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സ് പുഴയില്‍ നിന്നും മൃതദേഹം കരക്കെത്തിച്ചു. പേരാവൂര്‍ പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടത്തി. തലശേരി ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം രാത്രിയോടെ വീട്ടിലെത്തിക്കും. ഞായറാഴ്ച പുലര്‍ച്ചെ അഞ്ചരയോടെ അമ്പലത്തിന് സമീപം കുളിക്കുന്നതിനിടെയാണ് ഒഴുക്കില്‍പെട്ടത്. കനത്ത മഴയും തെരച്ചിലിനെ ബാധിച്ചിരുന്നു. ഇലക്ടീഷ്യനായിരുന്നു . മീത്തല്‍ വീട്ടില്‍ ചന്ദ്രന്റെയും പരേതയായ ഭാരതിയുടെയും മകനാണ്. സഹോദരി അഭിതാ ചന്ദ്രന്‍.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
പയ്യന്നൂരില്‍ വീട്ടമ്മയുടെ കഴുത്തിനു കത്തി വച്ചു കവര്‍ന്ന ആഭരണങ്ങള്‍ കാഞ്ഞങ്ങാട്ട് കണ്ടെത്തി; ആദ്യം പഴയ ആഭരണങ്ങള്‍ മാറ്റി പുതിയത് വാങ്ങി, ഉടനെ തൊട്ടടുത്ത ജ്വല്ലറിയില്‍ വിറ്റു

You cannot copy content of this page