ആര്‍എസ്എസ് നേതാവ് അശോക് അമ്പാര്‍ അന്തരിച്ചു

കാസര്‍കോട്: ഉപ്പള, ഐല മൈതാനത്തെ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ അശോക് അമ്പാര്‍ (56) ഹൃദയാഘാതം മൂലം മരിച്ചു. വീട്ടില്‍ വെച്ചു നെഞ്ചുവേദന അനുഭവപ്പെട്ട അശോകിനെ മംഗ്‌ളൂരുവിലെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മംഗ്‌ളൂരുവില്‍ പ്ലംബിംഗ് കോണ്‍ട്രാക്ടറായിരുന്നു. ആര്‍എസ്എസ് മഞ്ചേശ്വരം താലൂക്ക് ഷോഘ് പ്രമുഖ്, മുഖ്യ ശിക്ഷക് മംഗല്‍പാടി, ഏകാംഗ ഭജനമന്ദിരം ട്രസ്റ്റി ചെറുഗോളി, ശ്രീ ചിരുംബാ ഭഗവതി ക്ഷേത്രം പ്രധാന കാര്യദര്‍ശി, ഐല വീര കേസര വ്യായാമശാല മുന്‍ പ്രസിഡണ്ട് തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

പരേതനായ ശ്രീധര അമ്പാര്‍-സീത ദമ്പതികളുടെ മകനാണ്. ഭാര്യ: വിദ്യ. മക്കള്‍: അഷിത, അനീഷ. സഹോദരങ്ങള്‍: ആശ, അനിത.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
അണങ്കൂര്‍ ബദിര താനിയത്ത് വികസനം വന്നു വാതിലില്‍ മുട്ടുന്നു: വൈദ്യുതി ലൈന്‍ കൈയെത്തും ദൂരത്ത്: അപകടകരമായി താഴ്ന്ന വൈദ്യുതി കമ്പി കയര്‍ കെട്ടി വലിച്ചുയര്‍ത്തി വച്ചിരിക്കുന്നു

You cannot copy content of this page